Please enable javascript.ശരിക്കും മനുഷ്യൻ കുരങ്ങില്‍ നിന്നാണോ ഉണ്ടായേ? - A Photoexhibition for the Great Ancestors - Samayam Malayalam

ശരിക്കും മനുഷ്യൻ കുരങ്ങില്‍ നിന്നാണോ ഉണ്ടായേ?

TNN | 23 May 2016, 1:18 pm
Subscribe

പന്ത്രണ്ടാം ക്ലാസ്സുകാരൻറെ ഫോട്ടോ പ്രദർശനം ശ്രദ്ധയാകർഷിക്കുന്നു

a photoexhibition for the great ancestors
ശരിക്കും മനുഷ്യൻ കുരങ്ങില്‍ നിന്നാണോ ഉണ്ടായേ?
"സ്കൂളില്‍ ടീച്ചര്‍ പഠിപ്പിക്കുന്നു മനുഷ്യന്‍റെ പൂര്‍വികര്‍ കുരങ്ങന്മാരായിരുന്നു എന്ന്. വീട്ടില്‍ ചെയ്യുമ്പോള്‍ അമ്മ പറയുന്നു, അപ്പൂപ്പന്മാരും മുതു മുത്തച്ഛന്മാരുമെല്ലാം മനുഷ്യരായിരുന്നുവെന്ന്. മതങ്ങൾ പറയുന്നു ദൈവത്തില്‍ നിന്നാണ് മനുഷ്യനുമ്ടായതെന്ന്. ഇതിലിപ്പോ ഏതാ ശരി???" ഇങ്ങനെ ആലോചിക്കാത്ത കുട്ടികള്‍ വളരെ കുറവായിരിക്കും. എന്നാല്‍ തന്‍റെ പ്രായത്തിലുള്ള കുട്ടികളുടെ ഇത്തരം സംശയങ്ങളെ ഒരു ഫോട്ടോ എക്സിബിഷനിലൂടെ ലോകത്തെ അറിയിക്കുകയാണ് അഖിൻ കോമാച്ചി എന്ന പന്ത്രണ്ടാം ക്ലാസ്സുകാരന്‍.


കുരങ്ങുകളുടെ പരിണാമവും വംശനാശവും മനുഷ്യന്‍റെ കൈകടത്തല്‍ മൂലം അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളുമെല്ലാം ഒത്തിണക്കിയാണ് അഖിന്‍റെ ഫോട്ടോ പ്രദര്‍ശനം. ഇതിനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് ഫോട്ടോകളെടുത്താണ് അഖിന്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. 'കൺഫ്യൂഷൻ' എന്നാണ് അഖിന്‍ തന്‍റെ പ്രദര്‍ശനത്തിന് പേര് നല്‍കിയിരിക്കുന്നത്.

കുരങ്ങിന്‍റെ പരിണാമത്തെക്കുറിച്ചുള്ള സംശയങ്ങളും കുരങ്ങുവംശം നേരിടുന്ന വെല്ലുവിളികളും ഒക്കെ സമൂഹത്തിന് മുന്നില്‍ തുറന്നു കാണിക്കുക എന്നതാണ് താന്‍ ഉദ്ദേശിച്ചതെന്ന് അഖിന്‍ വ്യക്തമാക്കി.

മെയ് 22 ന് കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച ചിത്രപ്രദര്‍ശനം പ്രശസ്ത ഫോട്ടോ ആക്ടിവിസ്റ്റായ എന്‍.എ. നസീര്‍ ആണ് ഉദ്ഘാടനം ചെയ്തത്. 26ന് പ്രദര്‍ശനം അവസാനിക്കും. കോഴിക്കോട് ഫറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് അഖിന്‍.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ